Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2024 16:41 IST
Share News :
ചാവക്കാട്:സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ ജയിലുകളിലെ അന്തേവാസികൾക്ക് സുപ്രിംകോർട്ടിൽ സൗജന്യ നിയമ സഹായം ലഭിക്കുന്നതിനായുള്ള മാർഗങ്ങളെ പറ്റി അവബോധം നൽകുന്നതിനായി നടത്തി വരുന്ന നിയമസാക്ഷരതാ പരിപാടി ചാവക്കാട് സബ് ജയിലിൽ സംഘടിപ്പിച്ചു.ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുമായി സഹകരിച്ച് നടത്തിയ ക്ലാസ്സിൽ സുപ്രീംകോർട്ട് ലീഗൽ സർവീസ് കമ്മിറ്റിയുമായി ബന്ധപ്പെടാനുള്ള മാർഗങ്ങളെ പറ്റിയും കൂടാതെ ഇത്തരത്തിൽ നിയമസഹായം ലഭിക്കുന്ന മേഖലകളെ കുറിച്ചും അന്തേവാസികൾക്ക് അവബോധം നൽകി.ക്ലാസ്സിന് പാനൽ ലോയർ അഡ്വ.സുജിത് അയിനിപ്പുള്ളി നേതൃത്വം നൽകി.ചടങ്ങിൽ ചാവക്കാട് താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി പാരാ ലീഗൽ വോളണ്ടിയർ കെ.ബി.ബിജിത,സബ് ജയിൽ പ്രതിനിധി മുഹമ്മദ് താരീഷ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.