Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2026 21:39 IST
Share News :
ഇരിങ്ങാലക്കുട സിന്ധു കൺവെൻഷൻ സെൻററിൽ നടന്ന കാറ്ററിംഗ് സ്ഥാപനങ്ങളുടെ കൂട്ടായ്മ
ഇരിഞ്ഞാലക്കുട എംഎൽഎ അഡ്വക്കേറ്റ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ള ഒട്ടനേകം കാറ്ററിങ് യൂണിറ്റുകൾ പങ്കെടുത്ത യോഗത്തിൽ കാറ്ററിംഗ് മേഖലയിൽ വലിയ കൂട്ടായ്മ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും. വർദ്ധിച്ചു വരുന്ന വിലക്കയറ്റമടക്കം, കാറ്ററിംഗ് മേഖല അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്നങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്നുകൊണ്ട് പരിഹരിക്കേണ്ടത്തിന്റെ ആവശ്യകത എംഎൽഎ വിവരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. തൃശ്ശൂര് ജില്ലയിലെ കാറ്ററിങ് കൂട്ടായ്മയുടെ പ്രസിഡൻറ് സിജോ വർഗീസ്, ജനറൽ സെക്രട്ടറി സുൽഫിക്കർ, ട്രഷറർ റഷീദ്, ചാലക്കുടി മേഖല വൈസ് പ്രസിഡൻറ് ജോർജ് ടിപി, ജോയിന്റ് സെക്രട്ടറി സുജയ് പടിയൂർമന എന്നിവർ സംസാരിച്ചു..
കലാസന്ധ്യയോടുകൂടി മീറ്റിംഗ് പര്യവസാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.