Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2026 12:02 IST
Share News :
കോഴിക്കോട്: കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്സ് (CGP) സംഘടിപ്പിക്കുന്ന നാഷണൽ സൗത്ത് സോൺ കോൺഫറൻസ് CGPCON2026 ജൂലൈ 19-ന് (ഞായറാഴ്ച) കോഴിക്കോട് ഐ.എം.എ. ഹാളിൽ നടക്കും. ആധുനിക വൈദ്യശാസ്ത്രത്തിലെ പുതിയ പ്രവണതകളും ചികിത്സാരംഗത്തെ വെല്ലുവിളികളും ചർച്ച ചെയ്യുന്ന ഏകദിന സമ്മേളനത്തിൽ കേരളത്തിനുപുറമെ വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി 200-ലധികം പ്രതിനിധി ഡോക്ടർമാർ പങ്കെടുക്കും.
രാവിലെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഐ.എം.എ. നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ആർ. രമേശ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ആധുനിക വൈദ്യശാസ്ത്ര രംഗത്തെ പുതിയ മുന്നേറ്റങ്ങൾ, രോഗനിർണയ-ചികിത്സാ രീതികളിലെ മാറ്റങ്ങൾ, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയെ ആസ്പദമാക്കി പ്രമുഖ ഡോക്ടർമാർ ശാസ്ത്രീയ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കുടുംബാരോഗ്യ സംരക്ഷണത്തിൽ നിർണായക പങ്കുവഹിക്കുന്ന ഫാമിലി ഫിസിഷ്യൻമാർക്കും ജനറൽ പ്രാക്ടീഷണർമാർക്കും വേണ്ടി പ്രത്യേക പാനൽ ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.
കോൺഫറൻസിന്റെ ഭാഗമായി ജൂനിയർ ഡോക്ടർമാർക്കായി എമർജൻസി മെഡിസിൻ പരിശീലന വർക്ക്‌ഷോപ്പും പി.ജി. വിദ്യാർത്ഥികൾക്ക് ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
പൊതുജനാരോഗ്യ സംരക്ഷണത്തിൽ ജനറൽ പ്രാക്ടീഷണർമാരുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഏറ്റവും പുതിയ വൈദ്യശാസ്ത്ര അറിവുകളും അനുഭവങ്ങളും പങ്കുവെക്കുന്നതിനും CGPCON2026 ഫലപ്രദമായ വേദിയാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ഐ.എം.എ. കേരള സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ, ഐ.എം.എ. കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. കെ. സന്ധ്യാ കുറുപ്പ്, CGPCON2026 ഓർഗനൈസിംഗ് ചെയർമാൻ ഡോ. ശങ്കർ മഹാദേവൻ, ഐ.എം.എ. കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി ഡോ. രഞ്ജിത്ത് പി., CGPCON2026 സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. വേണുഗോപാലൻ പി.പി. എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.