Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2024 20:54 IST
Share News :
കൊടകര: പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണകോലം കവര്‍ന്ന കേസില്‍ പ്രധാന പ്രതി അസം സ്വദേശി ദിലീപ് ബിശ്വാസിനെ കൊടകര പോലീസ് അസമില്‍ നിന്ന് പിടികൂടി. തൃശൂരിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റു ചെയ്തു. മേയ് 23 ന് രാത്രിയിലാണ് കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണക്കോലം കവര്‍ച്ച ചെയ്തത്. 5 ലക്ഷം രൂപയുടെ നഷ്ടമാണ് ക്ഷേത്രത്തിന് ഉണ്ടായത്. പ്രധാന പ്രതിയായ ദിലീപ് ബിശ്വാസിനു പുറമെ മറ്റു രണ്ടുപേരെ കൂടി ഈ കേസില്‍ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.