Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2026 18:11 IST
Share News :
ന്യൂഡൽഹി: കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. വിദ്യാർഥികൾക്കെതിരായ കേസുകളും എഫ്ഐആറുകളും പിൻവലിക്കുന്നതിൽ കേന്ദ്രം വീഴ്ച വരുത്തുകയാണെന്നാണ് പാർട്ടിയുടെ ആരോപണം.
വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് സമരം അവസാനിപ്പിക്കുന്നതിന് മുമ്പ് സർക്കാർ ഉറപ്പ് നൽകിയിരുന്നുവെന്നും ഇത് ഔദ്യോഗികമായി കോടതിയെ അറിയിക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു. കോടതി ഉത്തരവ് നിലനിൽക്കെ കേസുകളിൽ അന്വേഷണം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും പാർട്ടി വ്യക്തമാക്കി.
ബിഹാർ, അസം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ വിദ്യാർഥികൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതായും സി.ജെ.പി ആരോപിച്ചു. സർക്കാരിന്റെ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ അത് യുവാക്കളോടുള്ള വിശ്വാസവഞ്ചനയാകുമെന്നും ശക്തമായ പ്രതിഷേധം വീണ്ടും സംഘടിപ്പിക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി. അടുത്ത ഘട്ട സമരപരിപാടികൾ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും സി.ജെ.പി അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.