Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2026 20:06 IST
Share News :
കടുത്തുരുത്തി: പെരുവ റോട്ടറി ക്ലബ്ബ് പെരുവയുടെ പുതിയ ഓഫീസ് മന്ദിര ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും പെരുവ എസ്.ബി.ഐക്ക് എതിർവശത്തുള്ള ആലപ്പാടൻ ടവറിലെ റോട്ടറി ഭവനിൽ വെച്ച് നടന്നു.
ചടങ്ങിൽ റോട്ടേറിയൻ മനോജ് കുമാർ തുരുത്തേൽ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സെക്രട്ടറി റോട്ടേറിയൻ മാണി പി. ജോസഫ് ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.. റോട്ടറി ക്ലബ്ബ് പെരുവയുടെ ഓഫീസ് ഉദ്ഘാടനവും ഓണാഘോഷവും കുടുംബ സംഗമവും അസിസ്റ്റൻറ് ഗവർണർ ശിവപ്രസാദ് ടി കെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് ഷെല്ലി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റൻറ് ഗവർണർ ശിവപ്രസാദ് ടി കെ മുഖ്യപ്രഭാഷണവും ഡോ ജിബിൻ പുത്തൂരാൻ, മനോജ് കുമാർ തുരുത്തേൽ, മാണി പി ജോസഫ്, ഡോ ബിനു സി നായർ, ദിൻരാജ് എസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.