Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2026 17:16 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി ഫാമിലി യൂണിയന്റെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചു.
ഇടവകയിലെ കാർഷിക രംഗത്ത് മികച്ച സംഭാവന നൽകിയ മൂന്ന് കർഷകർക്ക് ക്യാഷ് അവാർഡ് മെമെന്റോ എന്നിവയും മൂന്നു കർഷകരെ മെമന്റോ നൽകിയും ആദരിച്ചു. മികച്ച അടുക്കളത്തോട്ടം പരിപാലിക്കുന്നവർക്കും ചടങ്ങിൽ ആദരവ് നൽകി. പ്രകൃതിക്ഷോഭം മൂലവും, അല്ലാതെയും ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യമായി വസ്ത്രങ്ങളും ഗൃ ഹോപകരണങ്ങളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജേക്കബ് ഗൃഹോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. കർഷകർക്കുള്ള അവാർഡ് വിതരണം കടുത്തുരുത്തി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ആർ സ്വപ്ന നിർവഹിച്ചു. ഇടവക വികാരി റവ. ഫാ.സേവ്യർ ആവള്ളിൽ അദ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്ക്കൽ, കേന്ദ്രസമിതി വൈസ് ചെയർമാൻ ഇമ്മാനുവേൽ അരയത്തേൽ, ട്രസ്‌റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്,സെക്രട്ടറി ബേബി പോളച്ചിറ, ട്രഷറർ ഷിബു പുളിവേലിൽ, ജോയിന്റ് സെക്രട്ടറി ഷേർലി വേലിക്കകം തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.