Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാപ്പ ചുമത്തി തടങ്കലിലാക്കി

20 Feb 2025 19:12 IST

Kodakareeyam Reporter

Share News :


   

ആളൂര്‍: പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട പൊരുന്നംകുന്ന് സ്വദേശി മനു(29)വിനെ  കാപ്പ ചുമത്തി തടങ്കലിലാക്കി. 2022ല്‍ കൊടകര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന അടിപിടിക്കേസിലും ആളൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന വധശ്രമക്കേസിലും സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ച കേസിലും അടക്കം അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

റൂറല്‍ എസ്പിയുടെ

ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജില്ല കളക്ടറാണ് ഇയാള്‍ക്കെതിരെ ആറുമാസത്തേക്ക് കാപ്പ ചുമത്തി ഉത്തരവിട്ടത്. ആളൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.എം ബിനീഷ്, സബ് ഇന്‍സ്‌പെക്ടര്‍ ഗീരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Follow us on :

More in Related News