Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊരിവെയിലിലും വാടാത്ത ആവേശവുമായി കെ.ദാസന്റെ പര്യടനം.

28 Mar 2026 08:42 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: കൊടും ചൂടിനെ വെല്ലുന്ന ആവേശം വിതച്ചു ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചരണവുമായി എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം സ്ഥാനാർത്ഥി കെ. ദാസൻ. ട്രേഡ് യൂണിയൻ നേതാവ്, മുനിസിപ്പാലിറ്റി ചെയർമാൻ, രണ്ടുതവണ എംഎൽഎ എന്നീ നിലകളിൽ മണ്ഡലത്തിലെ സമ്മതിദായകർക്ക് സുപരിചിതനാണ് കെ. ദാസൻ. തൊഴിലിടങ്ങളിലും,ഉത്സവ വേദികളിലും പ്രമുഖരുടെ വീടുകളിലും എല്ലാം എത്തി പരമാവധി വോട്ടർമാരെ നേരിട്ട് കാണുന്നതിനാണ് അദ്ദേഹം പരിശ്രമിക്കുന്നത്.

 പര്യടനം കടന്നുപോകുന്ന സ്വീകരണ കേന്ദ്രങ്ങളിൽ എല്ലാം ആവേശകരമായ പ്രതികരണങ്ങളാണെന്ന് എൽ.ഡി.എഫ് കേന്ദ്രങ്ങൾ പറഞ്ഞു. മണ്ഡലത്തിൽ എങ്ങുമുള്ള തന്റെ സൗഹൃദങ്ങൾ വോട്ടായി മാറും എന്നു തന്നെയാണ് കെ. ദാസന്റെ വിശ്വാസം.


 8 30ന് കണ്ണന്താരി ഗ്രൗണ്ടിൽ നിന്ന് പര്യടനം ആരംഭിച്ചു. തുടർന്ന് കല്ലുംപുറത്ത് റോഡ്, പൊന്നനെടി, വെങ്ങളം ഗേറ്റ്, ചാത്തനാംകുനി,വികാസ് നഗർ, അരങ്ങിൽ,

കണ്ണഞ്ചേരി,തൂവപ്പാറ, ചേമഞ്ചേരി, കൊളക്കാട്, തൂവക്കോട്, കാഞ്ഞിരശ്ശേരി,മുത്തു ബസാർ,ആയുർവേദ ആശുപത്രി,കലോറപൊയിൽ, പൊയിൽക്കാവ്, നായാട്ട് തറ,എളാട്ടേരി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി ഞാണം പോയിൽ സമാപിച്ചു.

Follow us on :

Tags:

More in Related News