Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2026 19:43 IST
Share News :
എറണാകുളം:വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കാപ്പ കേസിലെ പ്രതിയും തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് കൗൺസിലറുമായ ആർ.സുഗതന് വീണ്ടും കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യുവാൻ ജയിലിൽ അവസരം അനുവദിക്കുന്നത് ജനാധിപത്യ മര്യാദയുടെ ലംഘനമെന്ന് മുഖ്യമന്ത്രിക്ക് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ.കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്.ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രധിനിധികളുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു.ഇതിൽ ഉൾപ്പെട്ടതുകൊണ്ട് വീണ്ടും സത്യപ്രതിജ്ഞയ്ക്കുള്ള അവസരം സുഗതൻ തേടിയിരുന്നു.വട്ടിയൂർക്കാവ് പോലീസ് സുഗതന് എതിരെ പല കേസുകൾ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് കാപ്പ വകുപ്പിൽ ഉൾപ്പെട്ട് സുഗതൻ അടുത്തിടെ അറസ്റ്റിലായിരുന്നു.തുടർന്ന് ഇദ്ദേഹത്തെ വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയിരുന്നു.തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ എത്തിച്ച് സുഗതനെ സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് ഒഴിവാക്കി ജയിലിൽ സത്യപ്രതിജ്ഞയ്ക്ക് ക്രമീകരണം ചെയ്യാമെന്ന നിലപാടാണ് നിലവിൽ ആഭ്യന്തര വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.ജയിലിൽ വച്ച് കസ്റ്റഡി പ്രതികളെ ജന പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുന്ന രീതി ജനാധിപത്യത്തെ അവഹേളിക്കുന്നതും സംവിധാനങ്ങളോട് പൊതുസമൂഹത്തിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തിയുമെന്ന് അഡ്വ.കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി.നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ യാതൊന്നുമില്ലാത്ത കാപ്പ കേസിൽ പ്രതിയായി വിയ്യൂർ ജയിലിൽ കഴിയുന്ന സുഗതന് സത്യപ്രതിജ്ഞ അനുവദിച്ചാൽ സുഗതന്റെ സത്യപ്രതിജ്ഞ ജയിലിൽ വച്ച് നടത്തുന്നത് ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് അഡ്വ.കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.ജയിലിൽ നിന്ന് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് വരെ സുഗതനെ എത്തിച്ച് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് തിരികെ ജയിലിലേക്ക് കൊണ്ട് പോകുന്നതിന് ഇടക്കാല ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് അഡ്വ.കുളത്തൂർ ജയ്‌സിങ് വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.