Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2024 22:33 IST
Share News :
ദോഹ: സ്വാതന്ത്ര്യദിന ചടങ്ങിൽ രാഹുൽ ഗാന്ധിയെ പിൻസീറ്റിൽ ഇരുത്തിയ സംഭവം. വിമർശനവുമായി ഒ.ഐ.സി.സി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മറ്റി. പ്രതിപക്ഷ നേതാവിനെ പിന്‍സീറ്റിലിരുത്തുമ്പോള്‍ അപമാനിക്കപ്പെടുന്നത് ജനാധിപത്യമാണ്. കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കു പുല്ലുവില പോലും കല്‍പിക്കുന്നില്ലെന്നു വീണ്ടും തെളിയിക്കുന്നു. അടല്‍ ബിഹാരി വാജ്‌പേയി ഭരിച്ചപോൾ പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിക്കു സ്വാതന്ത്ര്യ ദിനാഘോഷചടങ്ങുകളില്‍ മുന്‍നിരയില്‍ സീറ്റു നല്‍കിയ പാരമ്പര്യമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ തകര്‍ത്തെറിഞ്ഞത്.
വാജ്‌പേയിയുടെ ബി.ജെ.പിയില്‍ നിന്ന് അധികാര ദുര പൂണ്ട മോദി-ബിജെപിയിലേക്കുള്ള ദൂരമാണ് ഇത് കാണിക്കുന്നത്. ഈ അപമാനത്തില്‍ ജനാധിപത്യ ഇന്ത്യ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട്.ഒ.ഐ.സി.സി ഇൻകാസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധം അറിയിച്ചു.
ജില്ലാ പ്രസിഡന്റ് ഹാഷിം അപ്സര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അനിൽകുമാർ നായർ,വൈസ് പ്രസിഡന്റ് നൗഷാദ് കരുനാഗപ്പള്ളി, ട്രെഷറർ രഞ്ജിത്ത് കോടിയാട്ട്,ജോസ് ചവറ,ബിനോയ് പത്തനാപുരം,തമ്പി നിരപ്പിൽ യൂത്ത് വിംഗ് നേതാക്കളായ മുഹമ്മദ് റാഫി, ജെസ്സിൻ കരുനാഗപ്പള്ളി , ഇന്ദ്രജിത്ത് മോഹൻ ഭരണിക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.