Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്സോ കേസിൽ പ്രതിക്ക് 3 വർഷം കഠിന തടവും,30,000 രൂപ പിഴയും ശിക്ഷ

11 Mar 2026 22:00 IST

MUKUNDAN

Share News :

ചാവക്കാട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനം നടത്താൻ ശ്രമിച്ച 60 വയസ്സുകാരനെ 3 വർഷം കഠിനതടവിനും 30,000 രൂപ പിഴയും വിധിച്ചു.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.2019 വർഷത്തിൽ സ്കൂൾ വെക്കേഷൻ സമയത്ത് ആണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.തളിക്കുളം വില്ലേജ്,തമ്പാൻകടവ് ദേശത്ത് കൂട്ടൻപാറൻ വീട്ടിൽ സുബ്രഹ്മണ്യനെ(60)യാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 3 വർഷം കഠിന തടവിനും 30,000 രൂപ പിഴ അടക്കാനും വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 3 മാസം കൂടി അധിക തടവ് അനുഭവിക്കണം.വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ എസ് സിപിഒ രാജികുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒ കെ.ആർ.ബിജു എഫ് ഐആർ രജിസ്റ്റർ ചെയ്തു.തുടർന്ന് ഇൻസ്‌പെക്ടർ ബി.എസ്.ബിനു കേസിന്റെ തുടർന്നുള്ള അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടി 17 സാക്ഷികളെ വിസ്തരിക്കുകയും,14 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ ജിഎസ് സിപിഒ എം.ആർ.സിന്ധു കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Follow us on :

More in Related News