Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 13:03 IST
Share News :
ദോഹ: ഇന്ത്യൻ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം (ഐ.സി.ബി.എഫ് ഖത്തർ), കമ്യൂണിറ്റി അംഗങ്ങൾക്കായി മാനസിക ആരോഗ്യ-സമ്മർദ്ദ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. ഐ.സി. ബി.എഫ് കാഞ്ചാണി ഹാളിൽ "മൈൻ്റ് മാറ്റേഴ്സ്" എന്ന പേരിൽ സംഘടിപ്പിച്ച ശില്പശാല, ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ എൻ.എം. റിസർച്ച് സയൻറിസ്റ്റും, കൗൺസലറുമായ ജോർജ്ജ് വി.ജോയ് നയിച്ചു. മാനസിക സമ്മർദ്ദം നിയന്ത്രിക്കാനും, അതുവഴി മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന രീതിയിലായിരുന്നു ശില്പശാല രൂപകൽപ്പന ചെയ്തിരുന്നത്.
ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സമ്മർദ്ദം ജീവിതത്തിലെ ഒഴിവാക്കാനാവാത്ത കാര്യമാണെങ്കിലും, ശരിയായ സമീപനത്തിലൂടെ അത് ഉപകാരപ്രദമായ രീതിയിലേക്ക് മാറ്റിയെടുക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഐ.ബി.പി.സി പ്രസിഡൻ്റ് താഹ മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. സമൂഹ നന്മക്കായി ഇത്തരത്തിലുള്ള വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്ന ഐ.സി.ബി.എഫിനെ അദ്ദേഹം അഭിനന്ദിച്ചു. മാനസികസമ്മർദം ശരിയായ രീതിയിൽ കൈകാര്യം ചെയ്‌താൽ അതിനെ വിജയത്തിലേക്കുള്ള ഉത്തേജകമാക്കി മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡൻ്റ് ദീപക് ഷെട്ടി സ്വാഗതം ആശംസിച്ചു. ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യത്തിനും മുൻഗണന നൽകേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം എടുത്ത് പറഞ്ഞു.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ പരിപാടികൾ ഏകോപിപ്പിച്ചു. ഐ.സി.ബി.എഫ് 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, 2024 വർഷത്തിൽ ജനോപകാരപ്രദമായ 40 പരിപാടികൾ ഐ.സി.ബി എഫ് സംഘടിപ്പിക്കുമെന്നും, അതിൽ 27-ാമത് പരിപാടിയാണ് ഈ ശില്പശാലയെന്നും അദ്ദേഹം പറഞ്ഞു. ശില്പശാല നയിച്ച ജോർജ്ജ് വി.ജോയ്, മാനസിക സമ്മർദത്തെ മാനസിക ശക്തിയാക്കി മാറ്റുന്നതിനുള്ള പ്രായോഗിക തന്ത്രങ്ങൾക്കൊപ്പം, അദ്ദേഹത്തിൻ്റെ ആകർഷകമായ അവതരണ ശൈലിയും പ്രേക്ഷകരെ മുഴുവൻ പിടിച്ചിരുത്തി. വിജ്ഞാനപ്രദമായ ഒരു ചോദ്യോത്തര വേളയോടെയാണ് ശില്പശാല അവസാനിച്ചത്.
ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുൾ റഊഫ് കൊണ്ടോട്ടി നന്ദി പറഞ്ഞു. ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, നീലാംബരി സുശാന്ത്, ഉപദേശക സമിതി അംഗം ടി.രാമശെൽവം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി. ഒന്നര മണിക്കൂർ നീണ്ട ശില്പശാലയിൽ, തിങ്ങിനിറഞ്ഞ കാഞ്ചാണി ഹാളും ആദ്യാവസാനം പങ്കെടുത്ത പ്രേക്ഷകരും, സമൂഹം ഈ ശില്പശാല എത്ര മാത്രം ഏറ്റെടുത്തു എന്നതിൻ്റെ നേർക്കാഴ്ചയായി.
ഗൾഫ് വാർത്തകൾക്കായി
https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകൾ അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/LuAKWbcqMtBEg84HNTYqZS
For: News & Advertisements +974 55374122 / +968 95210987
Follow us on :
Tags:
More in Related News
Please select your location.