Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം: എറണാകുളം സ്വദേശി ഒമാനിൽ മരണപ്പെട്ടു

11 Feb 2026 21:25 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: എറണാകുളം സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

എറണാകുളം പുത്തൻവേലിക്കര, കൂടത്തിങ്ങൽ കുഞ്ഞൻ മകൻ മോഹനൻ (67) ആണ് ഹൃദയാഘാതം മൂലം ഒമാൻ, മസ്കറ്റിലെ റൂവിയിൽ മരണപ്പെട്ടത്.

മാതാവ്: ദേവകി. ഭാര്യ: ഉഷ മോഹനൻ. മക്കൾ: മഹേഷ് (മസ്കറ്റ്), മനു, മഞ്ജുഷാ.

മരുമകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: വിശ്വനാഥ്, ശശി, തങ്കമണി, ഉഷ, സുജാത.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News