Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Feb 2026 00:02 IST
Share News :
മസ്കറ്റ്: തൃശ്ശൂർവനിതാ ശാക്തീകരണ പരിപാടി അസോസിയേഷൻ മസ്കറ്റ് സംഘടിപ്പിച്ച “Empower Her” വനിതാ ശാക്തീകരണ പരിപാടി വിജയകരമായി മാറി.
സ്ത്രീകളെ സംരംഭകത്വത്തിലേക്ക് ആത്മവിശ്വാസത്തോടെ കൈപിടിച്ച് നയിക്കുക, അറിവ് പകരുക, പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടി നിരവധി സ്ത്രീകൾക്ക് ആത്മവിശ്വാസത്തിന്റെ പുതിയ പ്രകാശമായി മാറി.
ഈ മഹത്തായ പരിപാടിയിൽ പങ്കെടുത്ത് അനുഭവങ്ങൾ പങ്കുവെച്ചും, മാർഗ്ഗനിർദ്ദേശം നൽകിയും മറ്റുള്ളവർക്ക് പ്രചോദനം നൽകി.
ഡോക്ടർ പ്രീതി മേനോൻ, ഷബാന, അജിത് കുമാരി, രാജി കളത്തിൽ, അഡ്വക്കേറ്റ് പ്രസാദ് എന്നിവരാണ് അറിവും അനുഭവങ്ങളും പങ്കുവെച്ച് പങ്കെടുത്ത സ്ത്രീകൾക്ക് വലിയ ആത്മവിശ്വാസവും ദിശാബോധവും നൽകിയത്.
പരിപാടിയുടെ വിജയത്തിനായി മുന്നിൽ നിന്ന് നേതൃത്വം നൽകിയ പ്രസിഡന്റ് ജയശങ്കർ പല്ലിശ്ശേരി, സെക്രട്ടറി വാസുദേവൻ തളിയറ, ട്രഷറർ മൊഹമ്മദ് അലി, കൺവീനർ ബവിതാ ശ്യാം, കോ-കൺവീനർ സജിന സാക്കിർ, ലേഡീസ് വിങ്ങിലെ അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി.
സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ സമൂഹം മുന്നേറും എന്ന സന്ദേശം കൂടുതൽ ശക്തമായി ഉയർത്തിപ്പിടിച്ച് ഇനിയും കൂടുതൽ ശാക്തീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ തൃശ്ശൂർ അസോസിയേഷൻ മസ്കറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് സംഘാടകർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.