Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

10 Jun 2024 23:40 IST

santhosh sharma.v

Share News :

വൈക്കം: ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ് കാട്ടിക്കുന്ന് ഗുരുമന്ദിരം ഭാഗത്ത് ആശാരിപ്പറമ്പിൽ ആശിഷ് (22) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി ഇയാളുടെ വീട്ടിൽ വച്ച് ഭാര്യയെ മർദ്ദിക്കുകയും, മുറിയിൽ ഉണ്ടായിരുന്ന സ്റ്റീൽ കലം കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കുടുംബപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിൽ. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും

വൈക്കം സ്റ്റേഷൻ എസ്.ഐ എം. പ്രദീപിൻ്റെ നേതൃത്വത്തിലുള്ള പോലിസ് ഇയാളെ പിടികൂടുകയുമായിരുന്നു. കോ.ടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

.

Follow us on :

More in Related News