Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹേമാ കമ്മിറ്റി റിപ്പോർട്ട് അന്വേഷണം വേണം; ഒ.ഐ.സി.സി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി.

21 Aug 2024 21:31 IST

- ISMAYIL THENINGAL

Share News :

ദോഹ : ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് പുറത്തു വന്ന ഹേമാ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നു ഒ.ഐ.സി.സി ഇൻകാസ്‌ ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് റിപ്പോർട്ടിലുള്ളത്.നടിമാരുടെ മൊഴികൾ ഗൗരവപൂർവ്വം ഏറ്റെടുത്തു അന്വേഷണം നടത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ ഹാഷിം അപ്സര യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അനിൽകുമാർ നായർ, വൈസ് പ്രസിഡന്റുമാരായ ജോസ്‌ ചവറ,നൗഷാദ് കരുനാഗപ്പള്ളി, ട്രഷറർ രഞ്ജിത്ത് കോടിയാട്ട്‌, എക്സിക്യൂട്ടിവ് അംഗങ്ങളായ ബിനോയ് പത്തനാപുരം, തമ്പി നിരപ്പിൽ, ജേക്കബ്‌ ജോയ്, യൂത്ത്‌ വിംഗ്‌ നേതാക്കളായ മുഹമ്മദ് റാഫി, ജെസ്സിൻ കരുനാഗപ്പള്ളി , ഇന്ദ്രജിത്ത്‌ മോഹൻ ഭരണിക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on :

More in Related News