Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2026 20:59 IST
Share News :
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയസാഹചര്യവും കണക്കിലെടുത്ത് കേരളത്തിലെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഓഗസ്റ്റ് 3) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട്, കാസർകോട്, കോട്ടയം, മലപ്പുറം, തൃശ്ശൂർ, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് തിങ്കളാഴ്ച അവധി.
ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ ഭരണകൂടങ്ങൾ വ്യക്തമാക്കി.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ ഇതുവരെ എട്ട് പേർ മരിക്കുകയും എട്ടുപേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. വിവിധ മഴയപകടങ്ങളിൽ പരിക്കേറ്റ 13 പേർ ചികിത്സയിലാണ്. കാണാതായവർക്കായുള്ള തിരച്ചിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തുടരുകയാണ്.
കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി ശക്തിപ്രാപിച്ച മഴ പലയിടങ്ങളിലും വ്യാപക നാശനഷ്ടമാണ് വിതച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ ശക്തമായ മഴ രാത്രിയോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ഉൾപ്പെടെയുള്ള മധ്യകേരളത്തിലെ ജില്ലകളിൽ കനത്ത പ്രളയത്തിനും മണ്ണിടിച്ചിലുകൾക്കും വഴിവെച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടങ്ങളുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Follow us on :
Tags:
More in Related News
Please select your location.