Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്‌കറ്റ് ഹരിപ്പാട് കൂട്ടായ്മ 'ഓണം നല്ലോണം - 2024' ആഘോഷിച്ചു

21 Oct 2024 08:33 IST

MOHAMED YASEEN

Share News :

മസ്‌കറ്റ്: ഹരിപ്പാട് കൂട്ടായ്മ മസ്ക്കറ്റിന്റെ ആഭിമുഖ്യത്തിൽ 'ഓണം നല്ലോണം - 2024' ആഘോഷിച്ചു. 

സെക്രട്ടറി അനിൽ ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ സാബു പരിപ്രയിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി രാജൻ ചെറുമനശ്ശേരിൽ, വൈസ് പ്രസിഡന്റ്‌ രാജേഷ് നായർ, ട്രെഷറർ സജി ജോർജ് എന്നിവർ സംസാരിച്ചു. 

മുന്നൂറിലധികം അംഗങ്ങൾ പങ്കെടുത്ത 'ഓണം നല്ലോണം - 2024' ആഘോഷാ വേളയിൽ കൂട്ടായ്മയിലെ വനിതാ വിഭാഗം അവതരിപ്പിച്ച തിരുവാതിര, കൂട്ടായ്മയിലെ അംഗങ്ങളും അവരുടെ കുട്ടികളും അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികൾ, മസ്കറ്റ് ഞാറ്റുവേല ഫോക് ബാൻഡ് അവതരിപ്പിച്ച നാടൻ പാട്ടുകൾ എന്നിവ ഓണാഘോഷ പരിപാടികൾക്ക് ആവേശം പകർന്നു, തുടർന്ന് വടം വലി മത്സരവും വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.

കൺവീനർ വിജയ് മാധവ്, കൂട്ടായ്മയുടെ വനിതാ വിഭാഗം കോർഡിനേറ്റർ മഞ്ജു ഗോപകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഉമേഷ്‌ കരുവാറ്റ നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News