Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2026 18:05 IST
Share News :
മസ്കറ്റ്: ഒമാനിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ പോകുന്ന ഇന്ത്യക്കാർ മക്കയിലേക്കു പുറപ്പെട്ടു.
മെയ് 16 ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് മസ്കറ്റ് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ റൂവി സുൽത്താൻ ഖാബൂസ് മസ്ജിദ് പരിസരത്തു ഹാജിമാർക്ക് ഹൃദയസ്പർശിയായ യാത്രയപ്പ് നൽകി.
മലയാളികൾ ഉൾപ്പടെ ആകെ ഇന്ത്യക്കാരായ 86 ഹാജിമാരാണ് മക്കയിലേക്ക് പുറപ്പെട്ടത്. ഇതിൽ 39 പുരുഷന്മാരും, 27 സ്ത്രീകളും ഉൾപ്പടെ 66 പേര് മലയാളികളാണ്. ബാക്കിയുള്ള 20 പേർ ഇതര സംസ്ഥാനക്കാരും.
രാവിലേ മുതൽ തന്നെ ഹാജിമാരും, കുടുംബാംഗങ്ങളും, സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവരും, സഹോദര സമുദായക്കാരും ഖാബൂസ് പള്ളി പരിസരത്ത് ഹാജിമാരെ യാത്രയയക്കൻ എത്തി. മസ്കറ്റ് സുന്നി സെന്റർ പ്രസിഡന്റ് അൻവർ ഹാജി, അസീസ് ഹാജി കുഞ്ഞിപ്പള്ളി, മുസ്തഫ ഹാജി മട്ടന്നൂർ, ഹാഷിം ഫൈസി, ഫസൽ റഹ്മാൻ ദാരിമി, ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ താജുദ്ധീൻ കെ.എ., മീഡിയ വൺ റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ, അൽ ബാജ് ബുക്ക്സ് മാനേജർ ഷൗക്കത്ത് എന്നിവർ ഹാജിമാർക്ക് ആശംസ നേരാനെത്തി.
ശൈഖ് അബ്ദുറഹ്മാൻ മൗലവി പ്രാർത്ഥന നടത്തി. പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ അവസരം ലഭിച്ചതിനു സർവ്വശക്തനെ സ്തുതിക്കാനും, അതോടൊപ്പം ലോകത്തെമ്പാടും സമാധാനം പുലരാനുള്ള പ്രാർത്ഥനകളിൽ ഇനിയുള്ള നാളുകളിൽ സജീവമാകാനും ഷക്കീർ ഫൈസി ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളോടെ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും ഹാജിമാരെ യാത്രയാക്കി.
ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഹാജിമാർ മദീനയിലേക്ക് പുറപ്പെടും.
നേരെത്തെ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ 86 ഹാജിമാർക്കും അഞ്ചു ദിവസങ്ങളിലായി ഹജ്ജ് പഠന ക്ലാസ്സും, ക്യാമ്പും സംഘട്ടിപ്പിച്ചിരുന്നു. പരിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി ജൂൺ ഒന്നിന് ഹാജിമാർ മസ്കറ്റിൽ തിരിച്ചെത്തും.
ഇത്തവണ 14000 പേർക്കാണ് ഒമാനിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ അവസരം ലഭിച്ചത്. ഇതിൽ 220 വിദേശ അറബ് വംശജരും, ഇന്ത്യക്കാരുൾപ്പടെയുള്ള 220 മറ്റു വിദേശികൾക്കും അവസരം ലഭിച്ചു. ബാക്കിയുള്ള 13560 പേർ ഹജ്ജ് മിഷൻ അംഗങ്ങൾ ഉൾപ്പടെയുള്ള സ്വദേശികളാണ്. ആകെ ലഭിച്ച 42000 അപേക്ഷകരിൽ നിന്നാണ് 14000 പേർക്ക് അവസരം ലഭിച്ചത്.
Follow us on :
Tags:
Please select your location.