Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2026 17:41 IST
Share News :
വൈക്കം: സീനിയർ ചേംബർ ഇന്റർനാഷണൽ വൈക്കം ലീജിയൻ മുത്തൂറ്റ് സ്നേഹാശ്രയുടെ സഹകരണത്തോടെ ഉദയനാപുരം പഞ്ചായത്തിൽ സൗജന്യ രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഇത്തിപ്പുഴ എസ്. എൻ . ഡി. പി ഹാളിൽ വച്ച് നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജു ഉദ്ഘാടനം ചെയ്തു. ലീജിയൻ വൈസ് പ്രസിഡന്റ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നാഷണൽ കോർഡിനേറ്റർ എസ്.ഡി സുരേഷ്ബാബു മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ ഡയറക്ടർ കെ. പി. വേണുഗോപാൽ, ലീജിയൻ സെക്രട്ടറി കെ. ശിവപ്രസാദ്, ട്രഷറർ അജിത് വർമ്മ, ലീജിയൻ ഭാരവാഹികളായ പി. അംബുജാക്ഷൻ, എൻ. സിദ്ധാർഥൻ, എസ്. കെ നായർ, അംബാസ്, ബഹുലേയൻ, പി. കെ. വേണുഗോപാലൻ, സുജാത ശ്രീകുമാർ, ബിന്ദു അംബുജാക്ഷൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.