Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2026 19:12 IST
Share News :
കടുത്തുരുത്തി: സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ-ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തുന്ന 'ഓറഞ്ച് ദി വേൾഡ്' കാന്പയിനിന്‍റെ ഭാഗമായി ജില്ലാതല റാലി സംഘടിപ്പിച്ചു. കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഫ്‌ളാഗ് ഓഫ് ചെയ്തു.തിരുനക്കര ഗാന്ധി ചത്വരത്തില്‍ സമാപനത്തോടനുബന്ധിച്ച് മണർകാട് സെന്‍റ് മേരീസ് കോളജിലെ വിദ്യാർഥികളുടെ ഫ്‌ളാഷ് മോബും വനിത ശിശു വികസന വകുപ്പിലെ സൈക്കോ സോഷ്യൽ കൗൺസിലേഴ്‌സിന്‍റെ സൂംബ ഡാൻസും അരങ്ങേറി.ജില്ലാ വനിതാ ശിശുവികസന ഓഫീസർ കെ.വി. ആശാമോൾ, സീനിയർ സൂപ്രണ്ട് ജി. സ്വപ്നമോൾ എന്നിവർ പങ്കെടുത്തു. നാഷണൽ സർവീസ് സ്‌കീം, എന്‍.സി.സി കോട്ടയം ഗ്രൂപ്പ്, എസ്.ബി.ഐ. കോട്ടയം, കോട്ടയം ലുലുമാൾ എന്നിവയുടെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചത്.
--
Follow us on :
Tags:
More in Related News
Please select your location.