Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി നഗരസഭയിലെ ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ റോഡിൽ ; ദുരിതത്തിലായി ജനങ്ങൾ

22 May 2026 18:51 IST

Jithu Vijay

Share News :

തിരുരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ ഹരിത കർമ്മ സേന സ്വീകരിക്കുന്ന മാലിന്യങ്ങൾ  വീട്ടിൽ നിന്നും കൊണ്ടുവന്ന് റോഡിലിട്ട് മഴക്കാലത്ത് ദുർഗന്ധപൂരിതമാക്കി രോഗം

പടർത്തുന്നതായി പരാതി. രോഗ പ്രതിരോധത്തിന് ഊന്നൽ നൽകേണ്ടവരുടെ ഭാഗത്തുനിന്ന് തന്നെയാണ് ഇങ്ങനെയൊരു അനാസ്ഥ

ഉണ്ടായി കൊണ്ടിരിക്കുന്നത്.


ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ അതേ ദിവസം തന്നെ തരംതിരിച്ചു മിനി എംസിഎഫുകളിലേക്കോ തുമ്പൂർമുഴി മാലിന്യ കേന്ദ്രത്തിലേക്കോ മാറ്റണമെന്നതാണ് നിയമം, എന്നാൽ ജില്ലയുടെ പല ഭാഗങ്ങളിലും ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ റോഡുകളിൽ ആഴ്ചകളോളം മാസങ്ങളോളവും കിടക്കുന്ന അവസ്ഥയാണ്. ഇത് രോഗങ്ങൾ പരത്തുന്നതിന് ഇടയാക്കുന്നതായി നിരവധി പരാതികൾ നിലനിന്നിട്ടും പ്രാദേശിക ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും വീഴ്ച വന്നുകൊണ്ടിരിക്കുകയാണ്.


മഴക്കാല ശുചീകരണത്തിന്റെ മുന്നോടിയായി ചെയ്തു തീർക്കേണ്ട പ്രവർത്തികൾ ചെയ്യാതിരിക്കുകയും, തരം തിരിച്ച് മിനി ഐസിഎഫ് ൽ നിക്ഷേപിക്കാതെ മാലിന്യങ്ങൾ റോഡിൽ തള്ളുന്നതിനെതിരെയും, പള്ളിപ്പടി വടക്കേ മമ്പറം റോഡിൽ സ്ഥാപിച്ച മിനി എംസിഎഫ് റോഡിൻ്റെ

വടക്ക് ഭാഗത്തെക്ക് കനാലിനോട് ചേർന്ന് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനായ അബ്ദുൽ റഹിം പൂക്കത്ത് തിരൂരങ്ങാടി നഗരസഭക്ക് പരാതി നൽകി.


Follow us on :

More in Related News