Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിജയന്തി വാരാഘോഷം : ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു

07 Oct 2026 11:27 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതു വിദ്യാഭ്യാസ വകുപ്പ്, ജില്ലാ സാക്ഷരത മിഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍, സാക്ഷരതാ പഠിതാക്കള്‍ എന്നിവര്‍ക്കായി ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഹാളില്‍ ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ 41 വിദ്യാലയങ്ങളില്‍ നിന്നായി 80 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വയനാട് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ഇ. സുരേഷ് ബാബു ക്വിസ് മത്സരം നിയന്ത്രിച്ചു.


ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോട്ടക്കല്‍ ജി.ആര്‍.എച്ച് എസ്.എസിലെ ജെറിയ ഫര്‍ഹ , ഹാദിയ അനസ് ഇസ്മായില്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കെ.എം. നാജി ഹസ്സന്‍, കെ.പി നഷ ഫാത്തിമ (വി.പി.കെ.എം.എം.എച്ച്.എസ്.എസ്. പുത്തൂര്‍ പള്ളിക്കല്‍), കെ. മുഹമ്മദ് നസീം, നാഫിഹ് (ജി.ജി.എച്ച്.എസ്.എസ് മലപ്പുറം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

 

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.ആയിഷ ജിയാന്‍, പി.മുഹമ്മദ് ഹിഷാന്‍ (സി എച്ച് എസ് എസ് ഒഴുകൂര്‍), പി. അശ്വിന്‍, എസ്. ശ്രീനന്ദന്‍ (എന്‍.എസ്.എച്ച്.എസ്.എസ്. കൊളത്തൂര്‍ ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനവും നേടി. കെ.അന്‍വിത, കൃഷ്ണ സജേഷ് (പി.സി എന്‍ ജി.എച്ച് എസ് എസ് മുക്കുതല ), സൗഭഗ് അഹസ്സ്, കെ.വി അഭിരാം കൃഷ്ണ (ജി.എച്ച്.എസ്.എസ്.പുറത്തൂര്‍ ) എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. വയനാട് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ ) ഇ. സുരേഷ് ബാബു ക്വിസ് മത്സരം നിയന്ത്രിച്ചു.


സാക്ഷരത പഠിതാക്കള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ സന്ദീപ് കളിയാര്‍തൊടി ( ജി.വിഎച്ച് എസ് എസ് മഞ്ചേരി ) കെ.പി സഫ്‌ന (ജി.ജി.വി.എച്ച്.എസ്.എസ്. പെരിന്തല്‍മണ്ണ) എന്‍.എസ്.ജോമോന്‍ (ജി.എച്ച്.എസ്.എസ്.എടക്കര) എ.നസീറ (ജി.വി.എച്ച് എസ്. എസ് മലപ്പുറം ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.


ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി അബ്ദുള്‍ റഷീദ് ചോല, സാക്ഷരത മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ സി.വി ശാസ്ത പ്രസാദ്, എം മുഹമ്മദ് ബഷീര്‍, വി.എച്ച്.എസ്. ഇ ജില്ലാ പ്രിന്‍സിപ്പില്‍ കോര്‍ഡിനേറ്റര്‍ കെ. അബ്ദുള്‍ മുനീര്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ എം.പി അബ്ദുറഹ്‌മാന്‍ ഹനീഫ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷേന്‍ ഓഫീസര്‍ അനിഷ എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News