Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2026 20:18 IST
Share News :
കോട്ടയം: ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. കോട്ടയം മേലമ്പാറ പല്ലാട്ട് തറവാട്ടിലെ അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ (45). ഞായറാഴ്ച വൈകിട്ടോടെ വീട്ടുപരിസരത്ത് കുളിക്കുന്നതിനിടയിൽ മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിൽ ആനയ്ക്ക് ഗുരുതര പരിക്കേറ്റു. ഉടൻ തന്നെ മൃഗഡോക്ടറെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. അരുണാചൽ വനങ്ങളിൽനിന്ന് കേരളത്തിലെത്തിച്ച ആനയ്ക്ക് 298 സെന്റിമീറ്റർ ഉയരമുണ്ട്. കഴിഞ്ഞ 25 വർഷമായി കേരളത്തിലുണ്ടായിരുന്ന ബ്രഹ്മദത്തൻ തൃശ്ശൂർ പൂരത്തിൽ പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റിയ ഗജവീരനും വിവിധ ഉത്സവങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു. പ്രിയപ്പെട്ട ആനയുടെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്.
Follow us on :
Tags:
More in Related News
Please select your location.