Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗജരാജൻ പല്ലാട്ട് ബ്രഹ്‌മദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു.

04 Oct 2026 20:54 IST

santhosh sharma.v

Share News :

കോട്ടയം : മദ്ധ്യതിരുവിതാംകൂറിലെ 200 ൽ അധികം പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഗജരാജൻ പല്ലാട്ട് ബ്രഹ്‌മ ദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു. ഞായറാഴ്ച വൈകിട്ട് മഴയോടൊപ്പമുണ്ടായ മിന്നലിലാണ് ബ്രഹ്മദത്തന് ഗുരുതര പരിക്കേറ്റത്. മേലമ്പാറയിൽ അഡ്വ. രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയെ വീട്ടുപരിസരത്ത് തന്നെയാണ് തളച്ചിരുന്നത്. മൃഗഡോക്ടറെത്തി മരണം സ്ഥീരികരിച്ചു. അരുണാചൽ വനങ്ങളിൽ തപ്പാന ആയിരുന്ന ഇവനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് കോട്ടയം പുതുപള്ളി പോത്തൻ വർഗീസ് അച്ചായനാണ്. 25 വർഷമായി കേരളത്തിലുള്ള ബ്രഹ്മദത്തന് ഏകദേശം 50 വയസ്സിൽ അധികം പ്രായവും 298 സെന്റിമീറ്ററിൽ അധികം ഉയരവുമുണ്ട്. കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആനവാൽ പിടി ചടങ്ങിന് വർഷങ്ങളായി എഴുന്നള്ളിക്കുന്നത് ബ്രഹ്മദത്തനെയാണ്. തൃശൂർ പൂരം, വൈക്കത്തഷ്ടമി, ഏറ്റുമാനൂർ ക്ഷേത്രം ഉത്സവം, ഉദയനാപുരം തൃക്കാർത്തിക, ഉദയനാപുരത്തപ്പൻ്റെ വിടവാങ്ങൽ ചടങ്ങ് അടക്കവും, തിരുനക്കര, ശക്തികുളങ്ങര, മഹാക്ഷേത്രങ്ങളിൽ പ്രധാന തിടമ്പ് എഴുന്നള്ളിപ്പ് ബ്രഹ്മദത്തനാണ്. കേരളത്തിലെ ആനപ്രേമികളുടെ പ്രിയങ്കരനായിരുന്നു പല്ലാട്ട് ബ്രഹ്മദത്തൻ. ഉത്സവങ്ങളിലും പൊതുപരിപാടികളിലും നിറസാന്നിധ്യമായിരുന്നു. ബ്രഹ്മദത്തൻ്റെ ആകസ്മിക വേർപാട് ആനപ്രേമികൾ അടക്കം ഏവരെയും ദു:ഖത്തിലാഴ്ത്തി.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News