Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2026 07:51 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ 'അതിജീവനം ' സമഗ്ര കാൻസർ നിവാരണ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ എക്സിബിഷൻ തിരൂരങ്ങാടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിച്ചു. ക്യാൻസർ എന്നത് ഭീതി പരത്തുന്ന അസുഖമായി കാണേണ്ടതില്ലെന്നും ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായി ചികിത്സ നടത്തുക എന്നത് വളരെ പ്രധാനമാണെന്നും ഇത്തരം ക്യാമ്പയിനുകളും ബോധവൽക്കരണ പരിപാടികളും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ അനിവാര്യമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
രോഗസാധ്യത നേരത്തെ കണ്ടെത്തി ആവശ്യമായ പരിശോധനകളും വിദഗ്ധ ചികിത്സയും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് 'അതിജീവനം' പദ്ധതിയിലൂടെ നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ക്യാൻസർ കെയർ സൊസൈറ്റി, കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എക്സാത് പരിശീലന ഗവേഷണ കേന്ദ്രം എന്നിവയുടെ പിന്തുണയോടെ കുടുംബശ്രീ മുഖേന നടത്തിയ ഫീൽഡ് സർവേയിലൂടെ കണ്ടെത്തിയ സ്ത്രീകൾക്കായി ഫിൽട്ടർ ക്യാമ്പുകൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.
ക്യാൻസറിനെ കുറിച്ചുള്ള ഭയവും തെറ്റിദ്ധാരണയും അകറ്റി ശാസ്ത്രീയ അവബോധം വളർത്തുക, രോഗം നേരത്തെ കണ്ടെത്തുന്നതിന്റെയും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് ഈ പ്രദർശനത്തിന്റെ ലക്ഷ്യം.
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജ്, എം.വി.ആർ. കാൻസർ സെന്റർ കോഴിക്കോട്, കോട്ടക്കൽ ആര്യവൈദ്യശാല, മലബാർ ക്യാൻസർ സെന്റർ തലശ്ശേരി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
തിരൂരങ്ങാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.പി ഹബീബ ബഷീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ തിരൂരങ്ങാടി നിയോജകമണ്ഡലം എം.എൽ.എ പി.എം.എ സമീർ മുഖ്യാതിഥിയായി പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ പദ്ധതി വിശദീകരണം നടത്തി.
തിരൂരങ്ങാടി നഗരസഭാ സെക്രട്ടറി എം. വി റംസി ഇസ്മായിൽ, ഡെപ്യൂട്ടി ചെയർപേഴ്സൺ എം അബ്ദുറഹിമാൻ കുട്ടി, വിവിധ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാഹിന തിരുനിലത്ത്, സി.പി സുഹറാബി, വി വി അബു, റിഫ ഫത്താഹ്, റംല കക്കടവത്ത്, എക്‌സാത് കോർഡിനേറ്റർ ജയൻ പൂക്കാട്ട്, വിവിധ ഡിവിഷൻ കൗൺസിലർമാർ, സി. ഡി. എസ് പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ജനപ്രതിനിധികൾ ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.