Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുരന്തനിവാരണ രംഗത്ത് മാതൃകയായി മലപ്പുറം: ജില്ലാ ദുരന്തനിവാരണ അതോറിറ്റി ശില്പശാല സംഘടിപ്പിച്ചു

10 Nov 2026 18:58 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലാ ഹീറ്റ് ആക്ഷൻ പ്ലാൻ, വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സുനാമി അടിയന്തര പ്രതികരണ പദ്ധതി എന്നിവ മുൻനിർത്തി മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.


സുനാമി അടിയന്തര പ്രതികരണ രേഖ: ഐക്യരാഷ്ട്ര സംഘടനയുടെ 'സുനാമി റെഡി' പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് പഞ്ചായത്തിൽ തയ്യാറാക്കിയ പ്രതികരണ രേഖ അവതരിപ്പിക്കുകയും വിവിധ വകുപ്പുകളുടെ നിർദ്ദേശങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.


ഹീറ്റ് ആക്ഷൻ പ്ലാൻ: ജില്ലയിലെ കടുത്ത വേനലും കാലാവസ്ഥാ व्यതിയാനവും പ്രതിരോധിക്കുന്നതിനായി തയ്യാറാക്കിയ ഹീറ്റ് ആക്ഷൻ പ്ലാനിൽ വിശദമായ ചർച്ചയും പുതിയ പദ്ധതികളുടെ ആസൂത്രണവും നടന്നു.


ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് ടി.എസ്. ആദിത്യ സെഷനുകൾക്ക് നേതൃത്വം നൽകിയ ശില്പശാലയിൽ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

Follow us on :

More in Related News