Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2026 20:45 IST
Share News :
തിരൂരങ്ങാടി : പുരോഗമന കലാ സാഹിത്യ സംഘം തിരൂരങ്ങാടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ജന്തർ മന്തർ പ്രക്ഷോഭ ഐക്യദാർഢ്യ സദസ്സ് നടത്തി. എടരിക്കോട് അങ്ങാടിയിൽ വെച്ച് നടന്ന പരിപാടി പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് ഡോ.ഉണ്ണി ആമപ്പാറക്കൽ ഉദ്ഘാടനം ചെയ്തു.
പാട്ടും പറച്ചിലും ആയി നടന്ന പരിപാടിയിൽ സുരേഷ് പുല്ലാട്ട് കവിത ചൊല്ലി ആരംഭം കുറിച്ചു. ഹംസ അരീക്കൽ, മുരളി അമ്പലവട്ടം, സന്തോഷ് എന്നിവർ പാട്ടും കവിതയും ആലപിച്ചു.
എ. കെ. ദിനേശൻ മാഷ് അധ്യക്ഷതയും
നാരായണൻ നീലമന സ്വാഗതവും സി. മോഹൻദാസ് നന്ദിയും പറഞ്ഞു. സുന്ദരൻ കെ., ഹംസ ക്ലാരി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.