Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആതവനാട് മുട്ടകൾ ഇനി 'പോഷൺ' ബ്രാൻഡിൽ!

10 Nov 2026 20:41 IST

Jithu Vijay

Share News :

മലപ്പുറം : ആതവനാട് ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിലെ പോഷകസമൃദ്ധമായ ഗ്രാമശ്രീ മുട്ടകൾ ഇനി മിതമായ നിരക്കിൽ നിങ്ങളുടെ കൈകളിലേക്ക്! മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ആരംഭിച്ച പുതിയ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനവും 'പോഷൺ' (POSHAN) ബ്രാൻഡ് പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി നിർവഹിച്ചു.


✨ പ്രത്യേകതകൾ:


100% ഗുണമേന്മയുള്ള തവിട്ടുനിറത്തിലുള്ള നാടൻ മുട്ടകൾ


ഫാമിൽ നിന്ന് നേരിട്ട് ന്യായവിലയിൽ


എല്ലാ വ്യാഴാഴ്ചയും രാവിലെ 11 മണി മുതൽ സിവിൽ സ്റ്റേഷനിലെ വിപണന കേന്ദ്രത്തിൽ ലഭ്യമാണ്!


പോഷകസമൃദ്ധമായ മുട്ടകൾ ന്യായവിലയ്ക്ക് സ്വന്തമാക്കാൻ വ്യാഴാഴ്ചകളിൽ വിപണന കേന്ദ്രം സന്ദർശിക്കൂ!

Follow us on :

More in Related News