Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2026 18:17 IST
Share News :
ന്യൂഡൽഹി : വിഴിഞ്ഞം വിഷയത്തിൽ സിപിഎമ്മിലെ ഭിന്നതയെക്കുറിച്ച് ചോദിച്ചതിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ താൻ പറയും. നിങ്ങള്‍ ഇവിടെ ഈ വടിയും നീട്ടി നില്‍ക്കേണ്ടതില്ല. ഡല്‍ഹി കേരള ഹൗസില്‍നിന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാൻ സുർജിത് ഭവനിലേക്ക് ഇറങ്ങുകയായിരുന്നു പിണറായി. അതേസമയം വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തില്‍ സിപിഐഎം രണ്ടുതട്ടില്‍ തുടരുകയാണ്.
ഈ ഭിന്നാഭിപ്രായങ്ങളില്‍ പിണറായിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഴിഞ്ഞം വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രസ്താവന. ഈ അഭിപ്രായത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പിന്താങ്ങി. എന്നാല്‍ വിവാദമാക്കേണ്ട എന്നു പറയുന്നതില്‍ കാര്യമില്ലെന്നായിരുന്നു തോമസ് ഐസകിന്റെ അഭിപ്രായം. വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സർക്കാർ അറിയാതെ ഓഹരികൈമാറ്റം നടത്താൻ പാടില്ലെന്ന് പറഞ്ഞ അദ്ദേഹം അനുവാദം വാങ്ങാതെ സെബിയെ സമീപിച്ചത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്നും ചോദിച്ചു.
മംഗലാപുരം യാത്രയില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി വി ഡി സതീശൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഓഹരി കൈമാറ്റം വരുമ്പോള്‍ സർക്കാർ അറിയാതെ പോകുന്നതില്‍ മറുപടി പറയാൻ സതീശൻ മാത്രമല്ല, രാഹുല്‍ ഗാന്ധിക്കും ഉത്തരവാദിത്തം ഉണ്ട്. ചർച്ചകള്‍ ആരുമായും ആകാം. എന്നാല്‍ സർക്കാർ അറിയാതെ ഇങ്ങനെ ഓഹരിക്കൈമറ്റം നടക്കും എന്നതില്‍ മറുപടി പറയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.