Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡൻറുമായിരുന്ന കെ.എസ്.ദാസൻ അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും..

08 Jul 2026 20:28 IST

MUKUNDAN

Share News :

ചാവക്കാട്:കോൺഗ്രസ് നേതാവും മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡൻറുമായിരുന്ന കെ.എസ്.ദാസൻ അനുസ്മരണ സമ്മേളനം ചാവക്കാട് മണത്തല മുല്ലത്തറയിൽ വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുമെന്ന് കെ.എസ്.ദാസൻ സ്‌മാരക ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരം നൽകും.ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് അധ്യക്ഷനാകും.പൊന്നാനി എംഎൽഎ കെ.പി.നൗഷാദലി മുഖ്യാഥിതിയാകും.കെപിസിസി ജനറൽ സെക്രട്ടറി ഒ.അബ്‌ദുറഹ്‌മാൻ കുട്ടി അനുസ്‌മരണ പ്രഭാഷണവും യുഡിഎഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ മത്സ്യത്തൊഴിലാളികളെ ആദരിക്കും.വാർത്താസമ്മേളനത്തിൽ സി.മുസ്താഖലി,പി.എ.നാസർ,കെ.എം.ഇബ്രാഹിം,കെ.ഡി.വിരമണി,ഇ.ആർ.സോമൻ,സി.പി.കൃഷ്ണണൻ എന്നിവർ പങ്കെടുത്തു.കൊടുങ്ങല്ലൂരിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനവേദിയിൽ കെ.എസ്.ദാസൻ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

Follow us on :

More in Related News