Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധികാരത്തിനായി ബിജെപി എന്തും ചെയ്യും, എന്തും വിൽക്കും: ശിവസേന നേതാവ് സജി തുരുത്തികുന്നേൽ

11 Jul 2026 16:14 IST

NewsDelivery

Share News :

കോഴിക്കോട്ടെ 'രാമരക്ഷാ മഹാ ആരതി' പരിപാടിയിൽ രൂക്ഷ വിമർശനം

കോഴിക്കോട്: അയോധ്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന കേരള രാജ്യ പ്രമുഖ് സജി തുരുത്തി കുന്നേൽ. അധികാരത്തിന് വേണ്ടി ബിജെപി എന്തും ചെയ്യുകയും എന്തും വിൽക്കുകയും ചെയ്യുന്ന നിലയിലേക്ക് അധഃപതിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കോഴിക്കോട് നടന്ന രാമരക്ഷാ മഹാ ആരതി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യ ലോകം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്നും, ഇത് പതിനായിരക്കണക്കിന് കർസേവകരുടെ ആത്മാവിനെ വഞ്ചിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.


കണ്ണങ്കണ്ടി മൊയ്‌ദു വക്കീൽ അന്തരിച്ചു

അയോധ്യയും രാമക്ഷേത്ര പ്രസ്ഥാനവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ പങ്ക് നിർണായകമായിരുന്നുവെന്നും, ബിജെപി അയോധ്യയ്ക്ക് യാതൊരു ഗുണവും ചെയ്തിട്ടില്ലെന്നും സജി തുരുത്തി കുന്നേൽ അവകാശപ്പെട്ടു.

പരിപാടിയിൽ ശിവസേന സംസ്ഥാന സെക്രട്ടറി അജി പെരിങ്ങമല, ഉപരാജ്യ പ്രമുഖ് അജയൻ കെ. ചെപ്പാലത്ത്, ജില്ലാ പ്രസിഡന്റ് പേരൂർ ഹരിനാരായണൻ, ശ്രീജിത്ത് മാണിക്കോത്ത് എന്നിവർ സംസാരിച്ചു. തുളസിദാസ് വടകര, ജിതേന്ദ്രൻ പന്തീരാങ്കാവ്, ഷിബു ചെമ്മലത്തൂർ എന്നിവർ നേതൃത്വം നൽകി.

ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വന്ന കാർ മരത്തിൽ ഇടിച്ചു; രണ്ട് മലയാളികളടക്കം 4 മരണം

Follow us on :

More in Related News