Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിപക്ഷ ഉപനേതാവ് ; സിപിഐ - സിപിഐഎം ചര്‍ച്ച മാസം 14ന് എംഎന്‍ സ്മാരകത്തില്‍ നടക്കും.

11 Jul 2026 19:00 IST

Jithu Vijay

Share News :

തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃത്വ സ്ഥാനത്തില്‍ സിപിഐയെ സിപിഐഎം ചര്‍ച്ചക്ക് ക്ഷണിച്ചു. ഉഭയകക്ഷി ചര്‍ച്ച ഈ മാസം 14ന് നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ഇടയിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. സിപിഐ നേതൃയോഗവും അതേദിവസം ചേരുന്നുണ്ട്. പ്രതിപക്ഷ ഉപനേതൃസ്ഥാനം കിട്ടിയേ തീരൂ എന്ന നിലപാടിലാണ് സിപിഐ. ഇന്നലെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയിരുന്നു.


കേരളത്തില്‍ ഒരുവട്ടം ഈ വിഷയത്തില്‍ സിപിഐഎമ്മും – സിപിഐയും ഉഭയകക്ഷി ചര്‍ച്ച നടത്തിയതാണ്. എന്നാല്‍ പൂര്‍ണമായും പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് തൊട്ടുപിന്നാലെ തന്നെ പ്രതിപക്ഷ ഉപനേതൃസ്ഥാനമെന്ന ആവശ്യം സിപിഐ ഉന്നയിച്ചിരുന്നു. എന്നാല്‍ സിപിഐഎം ഇത് നിരാകരിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയ സിപിഐ നിയമസഭാകക്ഷി യോഗത്തിന് പോലും വരാന്‍ കൂട്ടാക്കാതെ മാറി നില്‍ക്കുകയാണ്.


പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കം എല്‍ഡിഎഫിന്റെ പ്രവര്‍ത്തനത്തെ വരിഞ്ഞുമുറുക്കിയെന്ന് ബോധ്യമായപ്പോഴാണ് സിപിഐഎം അനുനയത്തിന് മുന്‍കൈ എടുത്തിരിക്കുന്നത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസായ എംഎന്‍ സ്മാരകത്തില്‍ വെച്ചായിരിക്കും ചര്‍ച്ച നടക്കുക.







Follow us on :

More in Related News