Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതാ ലീഗ് മുന്‍ ജില്ലാ സെക്രട്ടറിയും, ത്രിതല പഞ്ചായത്ത് അംഗവുമായിരുന്ന ഫാത്തിമാ അബ്ദുള്ളക്കുഞ്ഞി നിര്യാതയായി

10 Dec 2025 21:29 IST

NewsDelivery

Share News :

മൊഗ്രാല്‍: മൊഗ്രാല്‍ ശാഫി ജുമാ മസ്ജിദിന് സമീപത്തെ പരേതനായ അബ്ദുല്‍ റഹ്‌മാന്‍- ആയിഷ ദമ്പതിമാരുടെ മകള്‍ ടിവിഎസ് റോഡിലെ 'അന്‍സിഫ്'' മന്‌സിലില്‍ ഫാത്തിമാ-സിഎം അബ്ദുള്ളക്കുഞ്ഞി നിര്യാതയായി.


രണ്ട് പതിറ്റാണ്ടുകാലം കുമ്പള ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വനിത ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ എഴുത്തുകാരി കമലാ-സുരയ്യയോട് ഏറെ ബഹുമാനം പ്രകടിപ്പിച്ചിരുന്ന ഫാത്തിമാ- അബ്ദുള്ളക്കുഞ്ഞി അവരില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വായനയിലും, എഴുത്തിലും താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയത്. കമല സുരയ്യയെ പറ്റി 'ആമീന്‍''എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. സാഹിത്യ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഫാത്തിമാ അബ്ദുള്ളകുഞ്ഞി ജില്ലയില്‍ വിവിധ സാഹിത്യ- സാംസ്‌കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് സി എം അബ്ദുള്ളക്കുഞ്ഞിയാണ് ഭര്‍ത്താവ്. അന്‍സിഫ് ഏക മകന്‍. അഷ്‌റഫ് മൊഗ്രാല്‍ ജീന്‍സ് ഏക സഹോദരനും. മരുമകള്‍:ജെനിഫര്‍ ദേളി.

Follow us on :