Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിയന്ത്രണംവിട്ട കാർ താഴ്ച്ചയിലേക്ക് തലകീഴായി മറിഞ്ഞ് അപകടം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

28 Jul 2026 22:51 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കാർ താഴ്ച്ചയിലേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ വാഹനം ഭാഗീകമായി തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇല്ലിത്തൊണ്ട് - തലപ്പാറ റോഡിൽ ചൊവ്വാഴ്ച വൈകിട്ട് 7.45 ഓടെയാണ് സംഭവം. രണ്ട് യുവാക്കൾ സഞ്ചരിച്ച ഓട്ടോമാറ്റിക് കാറാണ് അപകടത്തിൽപ്പെട്ടത്. സിലോൺ കവലയിൽ നിന്നും വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ ഓടിയെത്തിയാണ് കാറിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തിറക്കി രക്ഷപ്പെടുത്തിയത്. തലയോലപ്പറമ്പ് പോലിസ് സ്ഥലത്തെത്തിയിരുന്നു. അപകടം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.



Follow us on :

More in Related News