Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2026 23:14 IST
Share News :
തലയോലപ്പറമ്പ്: നടപ്പ് വഴിയിലേക്ക് ഇറങ്ങിയ വയോധിക ഭീമൻ പെരുമ്പാമ്പിനെ കണ്ട് ഭയന്നു. ഒടുവിൽ സർപ്പ അംഗം എത്തി സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും പിടികൂടി ചാക്കിലാക്കി.ചൊവ്വാഴ്ച വൈകിട്ട് 8 മണിയോടെ തലയോലപ്പറമ്പ് ഉമ്മാം കുന്നിലാണ് സംഭവം. കാടാശ്ശേരി ഭവാനി പുരയിടത്തിൽ നിന്നും നടപ്പ് വഴിയിലേക്ക് ഇറങ്ങുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് സമീപത്തെ ബന്ധുവായ സന്തോഷിനെ വിവരം അറിയിച്ചതിനെ തുടർന്ന് അരയൻ കാവിൽ നിന്നും സർപ്പ അംഗം പി.എസ് സുജയ് എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് നടപ്പ് വഴിയിൽ നന്നും സമീപത്തെ കുറ്റിക്കാട്ടിലേക്കിറങ്ങിയ 10 അടി നീളവും ഏകദേശം 18 കിലോഗ്രാം തുക്കവും വരുന്ന ഭീമൻ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.
തുടർന്ന് വിവരമറിഞ്ഞ് എത്തിച്ചേർന്ന പരിസരവാസികൾക്ക് ചുരുങ്ങിയ രീതിയിൽ സർപ്പ അംഗം ബോധവൽക്കരണവും നടത്തി.
Follow us on :
Tags:
More in Related News
Please select your location.