Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എയർ സുവിധ പോർട്ടലിനും വ്യാജൻ.

28 Jul 2026 21:56 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ : എയർ സുവിധ 2.0 പോർട്ടലിന്റെ വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ച്, യാത്രക്കാരെ പേയ്‌മെന്റ് ഗേറ്റ്‌വേകളിലേക്ക് തിരിച്ചുവിട്ട് പണം തട്ടാൻ ശ്രമിക്കുന്ന വെബ്‌സൈറ്റുകൾക്കെതിരെ വ്യോമയാന മന്ത്രാലയം പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.


വ്യക്തിഗത വിവരങ്ങളോ യാത്രാ വിവരങ്ങളോ പങ്കിടുന്നതിന് മുമ്പ്, വെബ്‌സൈറ്റ് വിലാസം കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും എയർ സുവിധ 2.0 സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അനധികൃത വെബ്‌സൈറ്റുകൾക്ക് പണം നൽകരുതെന്നും മന്ത്രാലയം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.


എയർ സുവിധ 2.0 സേവനങ്ങൾ ഔദ്യോഗിക പോർട്ടലായ civilaviation.gov.in വഴി മാത്രം ലഭ്യമാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

Follow us on :

More in Related News