Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2026 21:23 IST
Share News :
കടുത്തുരുത്തി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുറിച്ചി ഗവ ഐ.ടി.ഐ. ( എസ്.സി.ഡി.ഡി ) യിൽ എൻ.സി.വി.ടി അംഗീകാരമുള്ള ദ്വിവത്സര ഇലക്ട്രീഷ്യൻ ട്രേഡിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. വിജയിച്ചവർക്ക് http://scoditiadmission.kerala.gov.in വഴി ഓൺലൈനിൽ അപേക്ഷിക്കാം. 80 ശതമാനം സീറ്റുകൾ പട്ടികജാതിക്കാർക്കും 10 ശതമാനം പട്ടികവർഗക്കാർക്കും 10 ശതമാനം മറ്റു വിഭാഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്.
എല്ലാവിഭാഗക്കാർക്കും സൗജന്യപഠനം, പാഠപുസ്തകങ്ങൾ, ഭക്ഷണം പോഷകാഹാരം, യൂണിഫോം അലവൻസ് സ്റ്റഡിടൂർ. ഹോസ്റ്റൽ സൗകര്യം, അർഹതാവിഭാഗത്തിൽപ്പെട്ടവർക്ക് പ്രതിമാസ സ്റ്റൈപ്പന്റ് ലംപ്‌സംഗ്രാന്റ് എന്നിവ ലഭിക്കും.
ജൂലൈ 10 വരെ അപേക്ഷിക്കാം. ഫോൺ: 0481-2435272 9809110010, 9497531818, 9544023159
Follow us on :
Tags:
Please select your location.