Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2026 11:08 IST
Share News :
പെരുവള്ളൂർ : തകർന്നുകിടക്കുന്ന പറമ്പിൽപീടിക - മേങ്ങോളിമാട്
വരപ്പാറ- പറച്ചിനപ്പുറായ റോഡ് താൽക്കാലികമായി കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്ന അധികൃതരുടെ ഉറപ്പ് ലംഘിച്ചതിനെതിരെ പെരുവള്ളൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉപരോധ സമരം നടന്നു.
14-ാം വാർഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സമരം.
രണ്ട് സ്കൂളുകളും രണ്ട് മദ്രസകളും ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. എട്ട് സ്കൂൾ ബസുകളും പിഞ്ചുകുട്ടികളുമായിപോകുന്ന ഇരുപത്തഞ്ചോളം മറ്റ് വാഹനങ്ങളും നിത്യരോഗികളടക്കം ആയിരക്കണക്കിന് ജനങ്ങളും ദിവസേന യാത്ര ചെയ്യുന്ന ഈ റോഡ് നിലവിൽ പൂർണ്ണമായും തകർന്ന നിലയിലാണ്.
മുൻകാല ജനപ്രതിനിധികളുടെ അനാസ്ഥ കാരണം ദുരിതത്തിലായ ഈ റോഡിന്റെ അവസ്ഥയ്ക്ക് പരിഹാരം കാണാൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ ജൂൺ 8-ന് ബഹുജന മാർച്ച് നടത്തിയിരുന്നു.
തുടർന്ന്, വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. സുനിൽ, വൈസ് പ്രസിഡന്റ്, പഞ്ചായത്ത് എ.ഇ എന്നിവർ ചേർന്ന് ജൂൺ 20-നകം റോഡ് താൽക്കാലികമായി കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ വെച്ച് ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ ചില തൽപ്പരകക്ഷികളുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വഴങ്ങി പഞ്ചായത്ത് അധികൃതർ ജനങ്ങളെ വഞ്ചിച്ചുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നൽകിയ വാക്ക് പാലിക്കാൻ തയ്യാറാകാത്ത പഞ്ചായത്ത് അധികൃതരുടെ ജനദ്രോഹ നിലപാടിനെതിരെയാണ് രണ്ടാംഘട്ട സമരമെന്ന നിലയിൽ ഉപരോധം സംഘടിപ്പിച്ചത്. റോഡ് പൂർണ്ണമായി സഞ്ചാരയോഗ്യമാകുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് ജനകീയ കൂട്ടായ്മയുടെ തീരുമാനം.
സമരത്തെ തുടർന്ന് സ്ഥലത്ത് പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.