Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിഎസ്എം.ഒ കോളേജിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

25 Jun 2026 11:42 IST

Jithu Vijay

Share News :

​തിരൂരങ്ങാടി : ലഹരി വ്യാപനം തടയുന്നതിന്

ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന്

മലപ്പുറം എ ഡി എം പി ഒ സാദിഖ് പറഞ്ഞു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ നടന്ന

ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം

ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജീവനി സെൻ്റർ കോളേജ് അലുംനി അസോസിയേഷനുമായി സഹകരിച്ചാണ്

പരിപ്പാടി സംഘടിപ്പിച്ചത്. കോളേജ് പൂർവ്വ വിദ്യാർത്ഥി കൂടിയായ മലപ്പുറം എ ഡി എം

പി ഒ സാദിഖിനെ ചടങ്ങിൽ ആദരിച്ചു

എക്സൈസ് റെയിഞ്ച് ഓഫിസർ പി പി പ്രമോദ് മുഖ്യപ്രഭഷണം നടത്തി.

പ്രിൻസിപ്പൽ ഡോ. വി പി ജംഷീദ് 

അധ്യക്ഷനായി.


ഇൻ്റർനാഷണൽ കരിയർ പരിശീലകൻ ഡോ മൻസൂർ അലി, അലുമിനി അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ സി പി മുസ്തഫ, ട്രഷറർ എം അബ്ദുൽ അമൽ, പ്രോഗ്രാം കോഡിനേറ്റർ മുജീബ് താനാളൂർ, കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ കെ റംല, അസിസ്‌റ്റൻ്റ് പ്രൊഫസർ ഡോ വി പി ഷബീർ അഹമ്മദ്,

ജീവനി കൗൺസിലർ പി ശ്രുതി എന്നിവർ

സംസാരിച്ചു.



Follow us on :

More in Related News