Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോക്കറേസിസം: അമേരിക്കൻ വംശീയതക്കെതിരെ പ്രതിഷേധ ഷൂട്ടൗട്ട്

25 Jun 2026 11:55 IST

Jithu Vijay

Share News :

മഞ്ചേരി : 2026 ഫിഫ ലോകക്കപ്പുമായി ബന്ധപ്പെട്ട് അമേരിക്ക സ്വീകരിക്കുന്ന വംശീയ നടപടികൾക്കെതിരെ സോക്കറേസിസം എന്ന പേരിൽ എസ്. ഐ. ഒ. മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ഉദ്ഘാടന സെഷനിൽ എസ്. ഐ. ഒ. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്‌ അസ്‌ലം പടിഞ്ഞാറ്റുമുറി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം നിദാൽ സിറാജ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അമീൻ റന്തീസി സമാപനഭാഷണം നടത്തി.


അമേരിക്കയെന്ന സാമ്രാജ്യത്വരാഷ്ട്രം വ്യാജ അധികാരം ചമഞ്ഞ് ചില രാജ്യങ്ങൾക്കും, കളിക്കാർക്കും , ഒഫീഷ്യൽസിനും എതിരെ തങ്ങളുടെ വംശവെറി പുറത്തെടുക്കുന്നത് പരിപാടി ചോദ്യം ചെയ്തു. 2025ൽ ആഫ്രിക്കയിലെ മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ട ഒമർ അർത്താൽ എന്ന സോമാലിയക്കാരനെ നാട്ടിലേക്ക് തിരിച്ചയച്ചതും, അമേരിക്ക ഇറാനിലെ മിനാബ് സ്കൂളിൽ ബോംബിട്ട് കൊന്ന 168 പെൺകുട്ടികളെയും, ഫലസ്തീൻ ക്കൂട്ടക്കൊലയിലെ അമേരിക്കയുടെ പങ്കുമെല്ലാം പ്ലകാർഡിലൂടെയും ഫ്ലക്സിലൂടെയും ഉയർത്തിക്കാട്ടി.

ഫ്രീസ്റ്റയ്ലർ ആദിലിന്റെ പ്രകടനം നടന്നു. പരിപാടിയിൽ നൂറിൽപരമാളുകൾ ഷൂട്ടൗട്ടിൽ പങ്കെടുത്തു.

Follow us on :

More in Related News