Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2026 19:48 IST
Share News :
കോട്ടയം: കോട്ടയം പൊൻകുന്നത്ത് മാരക ലഹരി മരുന്ന് വേട്ട. ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് പേരെയാണ് 250 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം ഹാഷിം മൻസിലിൽ ഹാഷിം ലബ്ബ (29) പെരുന്ന ഒളച്ചുക്കുഴിയിടത്തിൽ നിബിൻ എൻ ബി (38) എന്നിവരെയാണ് സാഹസികമായി വാഹനം തടഞ്ഞ് പിടികൂടിയത്. കോട്ടയം ഡാൻസാഫ് ടീം, പൊൻകുന്നം പോലീസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊൻകുന്നം ഗവൺമെൻ്റ് സ്കൂളിന് സമീപത്ത് വച്ച് പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് തടയുകയായിരുന്നു. തുടർന്ന് പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതികളെ മറ്റൊരു വാഹനമിട്ട് തടഞ്ഞാണ് പിടികൂടിയത്. രഹസ്യഅറയിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎ സമീപത്തെ വർക്ക് ഷോപ്പിൽ വാഹനം എത്തിച്ചാണ് കണ്ടെടുത്തത്. ബാംഗ്ലൂരിൽനിന്ന് ചങ്ങനാശ്ശേരിയിൽ ചില്ലറ വില്പനനയ്ക്കായി കൊണ്ടുപോവുകയായിരുന്നു എംഡിഎംഎ എന്ന് പോലീസ് പറഞ്ഞു. ഇതിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില വരുന്നതാണ്. പിടിയിലായ പ്രതികളിൽ നിബിൻ മറ്റൊരു കഞ്ചാവ് കേസിലും അടിപിടി കേസിലും പ്രതിയാണ്.
Follow us on :
Tags:
Please select your location.