Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്ക് 'നോ' പറയുന്നവനാണ് യഥാര്‍ത്ഥ ഹീറോ; അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന് ജില്ലയില്‍ തുടക്കം

25 Jun 2026 13:30 IST

Jithu Vijay

Share News :

മലപ്പുറം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ബോധവത്ക്കരണ പരിപാടികള്‍ക്ക് തുടക്കമായി. മക്കരപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിമുക്ത സന്ദേശം നല്‍കിക്കൊണ്ട് സംസാരിച്ച ജില്ലാ കലക്ടര്‍ സമൂഹത്തെ ലഹരിമുക്തമാക്കുന്നതിനുള്ള പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരും സജീവ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്തു. സിന്തറ്റിക് ഡ്രഗുകള്‍ ഉള്‍പ്പെടെയുള്ള പുതിയ തലമുറ ലഹരികളില്‍ നിന്ന് അകന്നു നില്‍ക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരി വിരുദ്ധ പ്രതിജ്ഞക്ക് വിദ്യാര്‍ത്ഥിനി റിയാ റോസ് നേതൃത്വം നല്‍കി. 


നശാ മുക്ത് ഭാരത് അഭിയാനും ഓപ്പറേഷന്‍ തൂഫാനും ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമായി കൈമാറുന്നതിനായി പ്രത്യേക രഹസ്യ വിവര ശേഖരണ ബോക്‌സുകള്‍ സ്ഥാപിക്കും. മക്കരപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച ആദ്യ രഹസ്യ ബോക്‌സിന്റെ ഉദ്ഘാടനം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.ടി.ജസീല നിര്‍വഹിച്ചു.അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും ക്വിസ് മത്സരങ്ങള്‍, തെരുവുനാടകങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ എന്നിവ സംഘടിപ്പിക്കും.


ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ ഭാരത സര്‍ക്കാരിന്റെ നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. അബ്ദുറഹിമാന്‍, പി.ടി.എ പ്രസിഡന്റ് ജാഫര്‍ തേറമ്പന്‍, വൈസ് പ്രസിഡന്റ് സബ്‌ന സലാഹുദ്ദീന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം റഷീദ തയ്യില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അനില്‍ മങ്കട, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ബിജു, കെ.സി.അബൂബക്കര്‍, മനോജ് മേനോന്‍, കെ.ടി. നൗഫല്‍, അബ്ബാസ്, പ്രബിത, വിജില, ബി. രാജീവ് എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News