Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 15:59 IST
Share News :
ഡൽഹി: പുറത്ത് നിന്ന് ആളെ കൊണ്ട് വന്ന് ഹോസ്റ്റലിൽ ഇരുന്ന് മദ്യപിച്ച വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി. ഹോസ്റ്റൽ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് ജെഎൻയു വിദ്യാർത്ഥികൾക്കാണ് 1.79 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. പുറത്തുനിന്നുള്ള ആളുകളെ ഹോസ്റ്റലിലേക്ക് പ്രവേശിപ്പിച്ചു, അവരുമായി ഹോസ്റ്റൽ മുറിയിൽ ഇരുന്ന് മദ്യപിച്ചു എന്നിങ്ങനെയാണ് കുറ്റങ്ങൾ.
ഓരോ കുറ്റങ്ങൾക്കും പ്രത്യേക തുകയാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഒരു വിദ്യാർത്ഥിക്ക് പുറത്തുനിന്ന് ആളുകളെ ഹോസ്റ്റലിലേക്ക് പ്രവേശിപ്പിച്ചതിന് 60,000 രൂപ, മോശം പെരുമാറ്റത്തിനും ഹോസ്റ്റൽ സ്റ്റാഫിന്റെ കൃത്യനിർവഹണം തടസ്സപ്പടുത്തിയതിനും 10,000 രൂപ, 6,000 രൂപ ഇൻഡക്ഷൻ സ്റ്റവ്വും ഹീറ്റർ എന്നിവ ഉപയോഗിച്ചതിന്, മദ്യപിച്ചതിനും ഹുക്ക വലിച്ചതിനും 2,000 രൂപ എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്.
രണ്ടാമത്തെ വിദ്യാർത്ഥിക്കും വലിയ തുക തന്നെയാണ് പിഴയായി ലഭിച്ചിരിക്കുന്നത്. രണ്ട് സംഭവങ്ങളിലായി, പുറത്തുനിന്നുള്ള ആളുകളെ ഹോസ്റ്റലിലേക്ക് പ്രവേശിപ്പിച്ചതിന് 85,000 രൂപയാണ് പിഴയായി ചുമത്തിയിട്ടുള്ളത്. മോശം പെരുമാറ്റത്തിന് 10,000 രൂപ, മദ്യപാനവും മറ്റുമായി 4000 രൂപയുമാണ് ചുമത്തിയിട്ടുള്ളത്.
Follow us on :
Tags:
More in Related News
Please select your location.