Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കറന്റ് പോയാല്‍ ഇനി കെഎസ്‌ഇബിയില്‍ വിളിക്കേണ്ട, ഈ നമ്പറിലേക്ക് ഒരു മെസ്സേജ് അയക്കൂ

01 Aug 2026 20:03 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സംസ്ഥാനത്ത് മഴ രൂക്ഷമാകുന്നതോടെ മറ്റ് പ്രകൃതിക്ഷോഭങ്ങള്‍ക്കൊപ്പം നാം നേരിടുന്ന വലിയ പ്രതിസന്ധിയാണ് കറന്റ് ഇല്ലാത്ത അവസ്ഥ.

കറന്റ് പോയാല്‍ അപ്പോള്‍ തന്നെ കെഎസ്‌ഇബി ഓഫീസിലേയ്ക്ക് വിളിക്കും. എന്നാല്‍ നിരന്തരം കോളുകള്‍ വന്ന് കഴിയുമ്പോള്‍ മിക്കപ്പോഴും കെഎസ്‌ഇബിയിലേയ്ക്ക് വിളിച്ചാല്‍ കിട്ടാറുമില്ല, എന്നാല്‍ ഇനി കോള്‍ കിട്ടാതെ വിഷമിക്കേണ്ടെന്നാണ് കെഎസ്‌ഇബി പറയുന്നത്. 

9496001912 എന്ന നമ്പറിലേക്ക് വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്യാം. പരാതി ഉടനടി സെക്ഷന്‍ ഓഫീസിലെത്തുകയും എത്രയും വേഗം പരിഹരിക്കപ്പെടുകയും ചെയ്യും. പരാതി നമ്പരും തിരികെ ലഭിക്കും.

അടയ്ക്കാനുള്ള തുക, അവസാനത്തെ പെയ്‌മെന്റ് തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്. വൈദ്യുതി സംബന്ധമായ നിരവധി സേവനങ്ങളും വാട്‌സാപ് വഴി ആവശ്യപ്പെടാം. 

Follow us on :

More in Related News