Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേളി സൗഹൃദ വേദിയുടെ ‘ഓണനിലാവ് 2026’ പോസ്റ്റർ പ്രകാശനവും സ്വാഗതസംഘ രൂപീകരണ യോഗവും നടന്നു

28 Sep 2026 20:16 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: കേളി സൗഹൃദ വേദി കാബൂറയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഓണനിലാവ് 2026’ പരിപാടിയുടെ പോസ്റ്റർ പ്രകാശനവും സ്വാഗതസംഘ രൂപീകരണ യോഗവും കാബൂറ ഗ്രീൻ റിസോർട്ടിൽ നടന്നു.

മുൻവർഷങ്ങളിലെ പോലെ തന്നെ വിപുലമായ ആഘോഷ പരിപാടികളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ചടങ്ങിൽ ഓണനിലാവ് 2026-ന്റെ കൺവീനർ രാമചന്ദ്രൻ താനൂർ പരിപാടിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. രണ്ടായിരം പേർക്കുള്ള ഓണസദ്യ, മാവേലി വരവ്, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ഓണക്കളികൾ, വിവിധ മത്സരങ്ങൾ എന്നിവ ഉൾപ്പെടുന്ന സമൃദ്ധമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രോഗ്രാം ചെയർമാൻ പ്രശാന്ത് സംസാരിക്കവേ, റിഷാദ് ഗനിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, കലാഭവൻ ഹസീബിന്റെ വൺ മാൻ ഷോ, കൂടാതെ ബാത്തിന മേഖലയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന തിരുവാതിര, ഒപ്പന, നാടൻപാട്ട്, ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാവിരുന്നുകളും പരിപാടിയുടെ ഭാഗമാകുമെന്ന് അറിയിച്ചു.

ഒക്ടോബർ 30 വെള്ളിയാഴ്ച കാബൂറ സനായയിലെ അൽ ഉസ്തൗറ ഹാളിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി വരെ നീണ്ടുനിൽക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

കേളി സൗഹൃദ വേദി പ്രസിഡന്റ് സജീഷ് ജി. ശങ്കറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തകൻ വാസുദേവൻ ഓണനിലാവ് 2026-ന്റെ പോസ്റ്റർ രാമചന്ദ്രൻ താനൂരിന് കൈമാറി പ്രകാശനം നിർവഹിച്ചു. പരിപാടിയുടെ ആദ്യ കൂപ്പൺ സജീഷ് ജി. ശങ്കർ രാജേഷ് കെ.വിക്ക് നൽകി.

ചടങ്ങിൽ സ്പോൺസർമാരായ അൽ നൈമി പോളിക്ലിനിക്, അൽ ഖദറ പോളിക്ലിനിക്, പ്രശാന്ത് അനന്തപുരി പോളിക്ലിനിക്, ലുലു ഹൈപ്പർമാർക്കറ്റ് കാബൂറ ബ്രാഞ്ച്, ഹംദാൻ എക്സ്ചേഞ്ച് എന്നിവയുടെ പ്രതിനിധികൾ ആശംസകൾ നേർന്നു. ലുലു ഹൈപ്പർമാർക്കറ്റിന്റെ കാബൂറ ബ്രാഞ്ച് മാനേജർ അബീഷ്, ശരണ്യ കിരൺ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

പ്രശാന്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ കേളി സൗഹൃദ വേദി കാബൂറയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും 200-ലധികം ആളുകളും പങ്കെടുത്തു. ബൈജു നന്ദി രേഖപ്പെടുത്തി.

കേരളത്തിൽ നിന്നെത്തുന്ന പ്രഗത്ഭരായ പാചക വിദഗ്ധരാണ് ഓണസദ്യ ഒരുക്കുന്നതെന്നും, ട്രിപ്പിൾ എ ഇവന്റ്സ് പരിപാടിയുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതായും സംഘാടകർ അറിയിച്ചു

Follow us on :

More in Related News