Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂവി കെഎംസിസി ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം ചെയ്തു

28 Sep 2026 19:53 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: റൂവി കെഎംസിസി സംഘടിപ്പിക്കുന്ന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം നടത്തി.

ഒക്ടോബർ 16ന് വാദികബീർ കോസ്മോസ് ബാഡ്മിന്റൺ അക്കാദമിയിൽ നടക്കുന്ന ടൂർണമെന്റിന്റെ പോസ്റ്റർ മസ്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റി സ്പോർട്സ് വിംഗ് ചെയർമാൻ ഷാനവാസ് മുല്ലാട്ടുപുഴ പ്രകാശനം ചെയ്തു.

പോസ്റ്റർ പ്രകാശന ചടങ്ങിൽ മസ്കറ്റ് കെഎംസിസി സെക്രട്ടറി അഷ്റഫ് കിണവക്കൽ, റൂവി കെഎംസിസി ജനറൽ സെക്രട്ടറി അമീർ കാവനൂർ, ട്രഷറർ സുലൈമാൻകുട്ടി, വൈസ് പ്രസിഡന്റ് നൗഫൽ യു.കെ. എന്നിവർ പങ്കെടുത്തു.

റൂവി കെഎംസിസി സ്പോർട്സ് വിംഗ് ചെയർമാൻ ശാഹുൽ ഹമീദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടൂർണമെന്റ് കൺവീനർ ശരീഫ് തൃക്കരിപ്പൂർ നന്ദി രേഖപ്പെടുത്തി.

ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികപ്രേമികളും ബാഡ്മിന്റൺ താരങ്ങളും പങ്കെടുക്കുന്ന ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.

Follow us on :

More in Related News