Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കാന്‍ നടപടി തുടങ്ങി ; വി.ഡി. സതീശന്‍

22 Jun 2026 10:47 IST

Jithu Vijay

Share News :

തിരുവനന്തപുരം : ക്ഷേമ പെൻഷൻ മൂവായിരം രൂപയാക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍. സാമൂഹ്യ സുരക്ഷ പെൻഷൻ ഉത്തരവ് നാളെ പുറത്തിറങ്ങും. ഗുണഭോക്താക്കളുടെ പട്ടിക പരിശോധിക്കുമെന്നും വി ഡി സതീശൻ സഭയെ അറിയിച്ചു.


കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് 1600 രൂപയുടെ പെന്‍ഷന്‍ 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം.

നാലേമുക്കല്‍ വര്‍ഷം കൂട്ടിയില്ല. തിരഞ്ഞെടുപ്പിന്‍റെ തലേദിവസമാണ് 2000 രൂപയാക്കിയത്. ഇത്രയും കാലതാമസം

എന്തായാലും ഉണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു. സ്ത്രീസുരക്ഷ പെന്‍ഷന്‍ തുടരുമോ എന്ന് തീരുമാനിച്ചില്ലെന്നും AC ഉള്ള വീട്ടില്‍ ക്ഷേമപെന്‍ഷന്‍ ഇല്ലെന്നത് പുനഃപരിശോധിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.




Follow us on :

More in Related News