Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2026 11:36 IST
Share News :
കോഴിക്കോട്: കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI) കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രാക്ടീസിങ് കമ്പനി സെക്രട്ടറീസ് ദിനാചരണം സംഘടിപ്പിച്ചു.
മറീന റസിഡൻസിയിൽ നടന്ന ചടങ്ങിൽ
പ്രൊഫഷണൽ ഡെവലപ്മെന്റ് പ്രോഗ്രാമും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
ഐ.സി.എസ്.ഐ. എം.എസ്.എം.ഇ. ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സി.എസ്. എം. എ. ആഷിഖിനെ ചടങ്ങിൽ ആദരിച്ചു.
ചാപ്റ്റർ ചെയർമാൻ സി.എസ്. കെ. വി. സവീഷ് സി.എസ്.ഡബ്ല്യു.എ അധ്യക്ഷത വഹിച്ചു.
സി.എസ്. സന്ദീപ് പനക്കാട്ടിനെയും പേറ്റന്റ് ഏജന്റായും രജിസ്റ്റേർഡ് വാല്യൂവറായും യോഗ്യത നേടിയ സി.എസ്. ആൽഫി അഗസ്റ്റിനെയും അനുമോദിച്ചു.
ചാപ്റ്റർ സെക്രട്ടറി സി.എസ്. അബ്ദുറഹിമാൻ ഇർഷാദ്, മുൻ ചെയർമാൻമാരായ സി.എസ്. കെ. പി. സതീശൻ, സി.എസ്. സജീവൻ നന്നാട്ട്, സി.എസ്. ഉത്തം കുമാർ യു.കെ., സി.എസ്. റിയാസ് ബാബു, സി.എസ്. ഗൗതം ആർ. മല്ലയ, സി.എസ്. ശ്രീപ്രിയ എന്നിവർ പ്രസംഗിച്ചു.
സ്റ്റാർട്ടപ്പ് വാലുവേഷൻ, ഫണ്ട് റൈസിംഗ്, എം.എസ്.എം.ഇ. മേഖലയിലെ കോർപ്പറേറ്റ് ഗവണൻസ്, കംപ്ലയൻസ്, സുസ്ഥിര വളർച്ച തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു.
Follow us on :
More in Related News
Please select your location.